Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Student Protest

വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം: കേ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നീ​​​​റ്റ് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യ്ക്കെ​​​​തി​​​​രേ​​​​യും പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടി​​​​ലും കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ (സി​​​​ജെ​​​​പി) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത മു​​​​ഴു​​​​വ​​​​ൻ എ​​​​ഫ്ഐ​​​​ആ​​​​റു​​​​ക​​​​ളും സു​​​​പ്രീം​​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 142-ാം അ​​​​നു​​​​ച്ഛേ​​​​ദം ന​​​​ൽ​​​​കു​​​​ന്ന പ്ര​​​​ത്യേ​​​​ക അ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി. ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണു ന​​​​ട​​​​പ​​​​ടി. ജൂ​​​​ലൈ 20 മു​​​​ത​​​​ൽ 25 വ​​​​രെ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​മോ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​മോ പു​​​​തി​​​​യ എ​​​​ഫ്ഐ​​​​ആ​​​​റു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

അ​​​​ക്ര​​​​മം കാ​​​​ട്ടി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​ക്ക് അ​​​​നു​​​​മ​​​​തി

അ​​​​തേ​​​​സ​​​​മ​​​​യം, പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ചെയ്യുകയും പൊ​​​​തു​​​​മു​​​​ത​​​​ൽ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത ഗു​​​​രു​​​​ത​​​​ര കു​​​​റ്റ​​​​കൃ​​​​ത്യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള 2,873 വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പു​​​​തി​​​​യ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

കൂ​​​​ടാ​​​​തെ, നീ​​​​റ്റ് വി​​​​വാ​​​​ദ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കേ​​​​ണ്ടിവ​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ സ​​​​മ​​​​ഗ്ര​​​​മാ​​​​യ ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ തു​​​​ഷാ​​​​ർ മേ​​​​ത്ത കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. മ​​​​രി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്കു നേ​​​​ര​​​​ത്തേ ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ മൂ​​​​ന്നു മാ​​​​സ​​​​ത്തെ സ​​​​മ​​​​യം വേ​​​​ണ​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് കോ​​​​ട​​​​തി സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

അ​​​​ഞ്ചി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​പ​​​​രി​​​​പാ​​​​ടി പി​​​​ൻ​​​​വ​​​​ലി​​​​ച്ച് സി​​​​ജെ​​​​പി

സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഈ​​​​ മാ​​​​സം അ​​​​ഞ്ചി​​​​ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ച് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​താ​​​​യി സി​​​​ജെ​​​​പി വ്യ​​​​ക്ത​​​​മാ​​​​ക്കി. സി​​​​ജെ​​​​പി വ​​​​ക്താ​​​​വ് സൗ​​​​ര​​​​വ് ദാ​​​​സ് ഇ​​​​ക്കാ​​​​ര്യം കോ​​​​ട​​​​തി​​​​യെ നേ​​​​രി​​​​ട്ടെ​​​​ത്തി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​രു​​​​ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും പ​​​​ര​​​​സ്പ​​​​ര​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​യാ​​​​ൽ ഏ​​​​തു പ്ര​​​​ശ്ന​​​​വും പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ മു​​​​മ്പ് ന​​​​ൽ​​​​കി​​​​യ ഉ​​​​റ​​​​പ്പു​​​​ക​​​​ൾ പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​ണു ശ​​​​നി​​​​യാ​​​​ഴ്ച പ്ര​​​​തി​​​​ഷേ​​​​ധ റാ​​​​ലി​​​​ക്ക് സി​​​​ജെ​​​​പി ആ​​​​ഹ്വാ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ത്.

ജൂ​​​​ൺ 20ന് ​​​​ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​സ​​​​മ​​​​രം മു​​​​ൻ വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. ജൂ​​​​ലൈ 20ന് ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മാ​​​​ർ​​​​ച്ചി​​​​ൽ ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് ന​​​​ട​​​​ത്തി​​​​യ വ്യാ​​​​പ​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു. പൊ​​​​ലി​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് ആ​​​​ർ.​​​​സു​​​​ഭാ​​​​ഷ് റെ​​​​ഡ്ഢി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Movies

'പൃ​ഥ്വി​രാ​ജി​ന്‍റെ ഗ​തി എ​ന്താ​ണെ​ന്ന് അ​ച്ഛ​നോ​ട് ചോ​ദി​ച്ചാ​ൽ പ​റ​ഞ്ഞു ത​രും'; വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​നു നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​നു ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ന​ടി​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളു​മാ​യ വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​നു നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം.

വി​സ്മ​യ​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ന് പി​ന്നാ​ലെ വി​വി​ധ സാ​മൂ​ഹ്യ മാ​ധ്യ​മ പേ​ജു​ക​ളി​ലും മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലും വി​വി​ധ പോ​സ്റ്റു​ക​ൾ​ക്ക് താ​ഴെ​യു​മാ​യാ​ണ് അ​ധി​ക്ഷേ​പ ക​മ​ന്‍റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പൃ​ഥ്വി​രാ​ജി​ന്‍റെ ഗ​തി എ​ന്താ​ണെ​ന്ന് അ​ച്ഛ​നോ​ട് ചോ​ദി​ച്ചാ​ൽ പ​റ​ഞ്ഞു ത​രും, പെ​ട്ടെ​ന്നൊ​രു പൗ​ര​ബോ​ധം!, സി​നി​മ​യ്ക്ക് ആ​ളെ കൂ​ട്ടാ​ൻ ചി​ല പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് ആ​രെ​ങ്കി​ലും ഉ​പ​ദേ​ശി​ച്ചി​രു​ന്നോ?,

പ​ഹ​ൽ​ഗാ​മി​ൽ മ​തം ചോ​ദി​ച്ച് പാ​വം മ​നു​ഷ്യ​രെ കൊ​ന്ന​പ്പോ​ൾ മി​ണ്ടാ​ട്ടം മു​ട്ടി​യ​വ​ർ​ക്ക് ഇ​പ്പോ​ൾ സം​സാ​രി​ക്കാ​ൻ ക​ഴി​വ് കി​ട്ടി​യ​തി​ൽ സ​ന്തോ​ഷം, ലാ​ലേ​ട്ട​ന്‍റെ പേ​ര് ക​ള​ഞ്ഞ​ല്ലോ, ഇ​നി ഞാ​നും എ​ന്‍റെ കു​ടും​ബ​വും തി​യ​റ്റ​റി​ലേ​ക്ക് ഇ​ല്ല... എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ.

‘സ്വ​ന്തം പൗ​ര​ന്മാ​രോ​ട് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യം പ്ര​തി​ക​രി​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ​യാ​ണോ? പൗ​ര​ന്മാ​ർ ശ​ബ്ദ​മു​യ​ർ​ത്തു​മ്പോ​ൾ അ​തി​നു​ള്ള മ​റു​പ​ടി ച​ർ​ച്ച​ക​ൾ​ക്ക് പ​ക​രം അ​തി​ശ​ക്ത​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലാ​ണെ​ങ്കി​ൽ, ന​മ്മ​ൾ ഏ​തു​ത​രം ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് ഓ​രോ​രു​ത്ത​രും ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു’ എ​ന്നാ​ണ് വി​സ്മ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​ത്.

Kerala

'വ​ല്ലാ​തെ പേ​ടി​ച്ചു​പോ​യി, ക​ള്ളു​ഷാ​പ്പ് മാ​റ്റി​ത്ത​ര​ണം സ‍​ർ': മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് അ​ഞ്ചാം ക്ലാ​സു​കാ​രി

മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡാ​യ അ​വ​റാ​ച്ച​ൻ ഉ​ന്ന​തി​യി​ൽ പു​തി​യ ക​ള്ളു​ഷാ​പ്പ് തു​റ​ക്കു​ന്ന​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് അ​ഞ്ചാം ക്ലാ​സു​കാ​രി. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥിനി​യാ​യ ഇ​വാ​നി​യ മ​രി​യ സ​ജേ​ഷാ​ണ് നാ​ട്ടു​കാ​രു​ടെ ജ​ന​കീ​യ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി വി.ഡി.സതീശന് ക​ത്തെ​ഴു​തി​യ​ത്.

അ​ന്പതി​ല​ധി​കം കു​ട്ടി​ക​ൾ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഓ​ടി​ക്ക​ളി​ച്ചു വ​ള​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് ഇ​പ്പോ​ൾ ക​ള്ളു​ഷാ​പ്പ് തു​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ഇ​വാ​നി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഷാ​പ്പി​നെ​തി​രെ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ളും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്ന് വ​ലി​യ സ​മ​ര​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ ക്ലാ​സി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ത​ങ്ങ​ളും സ​മ​ര​പ്പ​ന്ത​ലി​ൽ പോ​യി​രു​ന്നു​വെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

എന്നാ​ൽ അ​വി​ടെ പോ​ലീ​സും ക​ള്ളു​ഷാ​പ്പു​കാ​രു​ടെ ആ​ളു​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ വ​ലി​യ സം​ഘ​ർ​ഷ​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ത് ക​ണ്ട് ത​ങ്ങ​ളെ​ല്ലാം വ​ല്ലാ​തെ ഭ​യ​ന്നു​പോ​യെ​ന്നും കു​ട്ടി മു​ഖ്യ​മ​ന്ത്രി​യെ അറിയിച്ചു.

'സ‍​ർ, ക​ള്ളു​ഷാ​പ്പ് ഇ​വി​ടെ​നി​ന്നും മാ​റ്റി​ത്ത​രു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ചെ​യ്യ​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ക​യാ​ണ്. അ​ങ്ങേ​യ്ക്ക് മാ​ത്ര​മേ ഞ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ക​ഴി​യൂ എ​ന്ന് വി​ശ്വ​സി​ച്ചു​കൊ​ണ്ടാ​ണ് ക​ത്ത് എ​ഴു​തു​ന്ന​ത്.

അ​ങ്ങ് ഇ​തി​നൊ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​ത്ത​രു​മെ​ന്ന് ആ​ത്മാ​ർ​ത്ഥ​മാ​യി ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു," എ​ന്ന വൈ​കാ​രി​ക​മാ​യ വ​രി​ക​ളോ​ടെ​യാ​ണ് ഇ​വാ​നി​യ ക​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ജ​ന​കീ​യ സ​മി​തി​യു​ടെ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് മുഖ്യമന്ത്രിയുടെ ശ്ര​ദ്ധ ക്ഷ​ണി​ച്ചു​കൊ​ണ്ട് അ​ഞ്ചാം ക്ലാ​സു​കാ​രി​ കത്തയച്ചത്.

 

 

 

 

National

സെ​ഹോ​ർ​ വി​ഐ​ടി ഹോസ്റ്റലിൽ മഞ്ഞപ്പിത്തം; ആളിക്കത്തി വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം

ഭോ​​​​പ്പാ​​​​ൽ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സെ​​​​ഹോ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ വി​​​​ഐ​​​​ടി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യി. മ​​​​ഞ്ഞ​​​​പ്പി​​​​ത്തം ബാ​​​​ധി​​​​ച്ച് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധം. അ​​ഞ്ചു വി​​ദ്യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ച​​താ​​യാ​​ണു റി​​പ്പോ​​ർ​​ട്ട്.

ഒ​​ട്ടേ​​റെ മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ഠി​​ക്കു​​ന്ന സ്ഥാ​​പ​​ന​​മാ​​ണി​​ത്. അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കാ​​​​മ്പ​​​​സി​​​​ലെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് തീ​​​​യി​​​​ട്ടു. സെ​​​​ഹോ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ വി​​​​ഐ​​​​ടി കാന്പസി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വെ​​​​ല്ലൂ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ടെ​​​​ക്നോ​​​​ള​​​​ജി​​​​യു​​​​ടെ (വി​​​​ഐ​​​​ടി) സെ​​​​ഹോ​​​​ർ കാന്പസി​​​​ൽ നാ​​​​ലാ​​​​യി​​​​ര​​​​ത്തോ​​​​ളം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

ഹോ​​​​സ്റ്റ​​​​ലി​​​​ലെ മോ​​​​ശം ഭ​​​​ക്ഷ​​​​ണ​​​​വും വെ​​​​ള്ള​​​​വു​​​​മാ​​​​ണ് രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​പ​​​​ണം.

രോ​​​​ഷാ​​​​കു​​​​ല​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ ജ​​​​നാ​​​​ല​​​​ക​​​​ളും വാ​​​​തി​​​​ലു​​​​ക​​​​ളും ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും വെ​​​​ള്ളം ശു​​​​ചീ​​​​ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ർ​​​​ഒ പ്ലാ​​​​ന്‍റും ത​​​​ക​​​​ർ​​​​ത്തു. ബ​​​​സും ര​​​​ണ്ട് കാ​​​​റു​​​​ക​​​​ളും ആം​​​​ബു​​​​ല​​​​ൻ​​​​ലും ബൈ​​​​ക്കും അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​ക്കി.

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യ​​​​ത്. ഭ​​​​ക്ഷ്യ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യെ​​ത്തു​​ട​​ർ​​ന്ന് നി​​​​ര​​​​വ​​​​ധി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി. ഇ​​​​വ​​​​രി​​​​ൽ പ​​​​ല​​​​ർ​​​​ക്കും മ​​​​ഞ്ഞ​​​​പ്പി​​​​ത്തം ബാ​​​​ധി​​​​ക്കു​​​​ക​​​​യും ചി​​​​ല​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​രാ​​​​തി ഹോ​​​​സ്റ്റ​​​​ൽ വാ​​​​ർ​​​​ഡ​​​​ൻ​​​​മാ​​​​രും സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​രും അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യും ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത‌​​​​തോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

സം​​​​ഭ​​​​വ​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് കാ​​​​മ്പ​​​​സി​​​​ൽ പോ​​​​ലീ​​​​സി​​​​നെ വി​​​​ന്യ​​​​സി​​​​ച്ചു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും അ​​​​ഷ്ഠ സ​​​​ബ് ഡി​​​​വി​​​​ഷ​​​​ണ​​​​ൽ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ആ​​​​കാ​​​​ശ് അ​​​​മാ​​​​ൽ​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, കോ​​​​ള​​​​ജി​​​​ന് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് 30 വ​​​​രെ അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ സ്ഥി​​​​തി ശാ​​​​ന്ത​​​​മാ​​​​ണെ​​​​ന്നു സെ​​​​ഹോ​​​​ർ പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് ദീ​​​​പ​​​​ക് ശു​​​​ക്ല അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up